JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത്‌ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി.എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ നിർവഹിച്ചു. 

 അസിസ്റ്റന്റ് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായ ഈ പദ്ധതി പ്രകാരം  എസ്. സി വിഭാഗത്തിലെ ബിരുദ /ബിരുദാനന്തര വിദ്യാർത്ഥികളായ 8 പേർക്ക് 37,500/- രൂപ വിലയുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

 വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സബൂറ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ ആരിക്കാടി, പഞ്ചായത്ത്‌ അംഗങ്ങളായ കൗലത് ബീവി, മോഹന, രാവിരാജ്, അൻവർ ഹുസൈൻ, പുഷ്പലത ഷെട്ടി, റസിയ, സുലോചന, അനിൽ, വിവേകനന്ത ഷെട്ടി, വിദ്യ എൻ പൈ, അസിസ്റ്റന്റ് സെക്രട്ടറി ഇ.എ മാധവൻ, ജൂനിയർ സൂപ്രണ്ട് ഷൈജു, എന്നിവർ പങ്കെടുത്തു.


No comments