മൊഗ്രാൽ എം സെവൻ സോക്കർ - 2025; ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ലണ്ടൻ യുണൈറ്റഡ് ജേതാക്കൾ
മൊഗ്രാൽ(www.truenewsmalayalam.com) : കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എം 7 സോക്കർ-2025 എന്ന പേരിൽ മൊഗ്രാൽ കു ത്തിരിപ്പ് മുഹമ്മദ് സോക്കർ സിറ്റി സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച വന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ലണ്ടൻ യുണൈറ്റഡ് ക്ലബ് ജേതാക്കളായി.
എൻഎഫ്സി നടുപ്പ ളത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലണ്ടൻ യുണൈറ്റഡ് ജേതാക്കളായത്. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ വിവിധ ടീമുകൾക്ക് വേണ്ടി ദേശീയ-സംസ്ഥാന താരങ്ങളും,സുഡാനി താരങ്ങളും ബൂട്ടണിഞ്ഞു. ആയിരങ്ങളാണ് കളി കാണാൻ മൊഗ്രാൽ സ്കൂൾ മൈതാനത്തേക്ക് ഒഴുകിയെത്തിയത്.
വിജയികൾക്ക് മൊഗ്രാൽ സ്പോർട്സ് ക്ലബ് താരങ്ങളായ എച്ച്എ ഖാലിദ്,എംഎ അബൂബക്കർ സിദ്ദീഖ്, മഖ്ദൂം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.ടൂർണ്ണമെന്റ് കമ്മിറ്റി സംഘാടകർക്കൊപ്പം കായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.
Post a Comment