JHL

JHL

മൊഗ്രാൽ അഫ്സൊല്യൂഷൻ ഇസ്ലാമിക് സ്കൂളിന് ചെയിൽഡ്ഹുഡ് ലേണിങ് അവാർഡ്


മൊഗ്രാൽ(www.truenewsmalayalam.com) : സ്റ്റാർട്ടപ്പ് കേരളയുടെ ബെസ്റ്റ് എജുക്കേഷൻ ഫോർ ചൈൽഡ്ഹുഡ് ലേണിങ് അവാർഡ് മൊഗ്രാൽ അഫ്സൊല്യൂഷൻ ഇസ്ലാമിക് സ്കൂളിന് ലഭിച്ചു.

 കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ അഫ്സൽ മൊഗ്രാൽ പത്മശ്രീ കുര്യൻ ജോൺ മേൽപറമ്പിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് കെട്ടിടത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി അഫ്സൊ ല്യൂഷൻ ഇസ്ലാമിക് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

 അഫ്സൊല്യൂഷൻ ഇസ്ലാമിക് സ്കൂൾ ജിസിസി രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്നുണ്ട്. ഇന്ത്യയിലെ  വിവിധ സംസ്ഥാനങ്ങളിലും ഇതിന് ശാഖകളുണ്ട്. യുഎഇ,ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ രാജ്യങ്ങൾ ഉൾപ്പെടെ 7 സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് അഫ്സൊല്യൂഷൻ ഇസ്ലാമിക് സ്കൂൾ.


No comments