'ഇന്ത്യ സ്വസ്തികയുടെ നിഴലിൽ'- ഫാസിസത്തിനെതിരെയുള്ള നിർഭയമായ രചനയുടെ മുന്തിയ ഉദാഹരണം
മൊഗ്രാൽ : ഫാസിസത്തിനെതിരെയുള്ള നിർഭയമായ രചനയുടെ മുന്തിയ ഉദാഹരണമാണ് 'ഇന്ത്യ സ്വസ്തികയുടെ നിഴലിൽ' എന്ന പുസ്തകമെന്ന് പ്രഭാഷകനും അധ്യാപകനുമായ സുബിൻ ജോസ് അഭിപ്രായപ്പെട്ടു. രവീന്ദ്രൻ രാവണേശ്വരത്തിന്റെ 'ഇന്ത്യ സ്വസ്തികയുടെ നിഴലിൽ" എന്ന പുസ്തകത്തെ കുറിച്ച് മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവലമായ അറിയലുകൾക്കും പ്രചാരണങ്ങൾക്കുമപ്പുറം ഇന്ത്യൻ ഫാസിസത്തെ അതിന്റെ ആഴത്തിൽ പരിശോധന നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന ഏറ്റവും സമഗ്രമായ പുസ്തകമാണ് ഇത്. 2025 വരെയുള്ള കാലഘട്ടത്തെ മുഴുവനായി അടയാളപ്പെടുത്തിയ ഭാവിയിലേക്കുള്ള വിജ്ഞാനത്തിന്റെ കരുതൽ കൂടിയാണ് ഈ പുസ്തകമെന്ന് സുബിൻ ജോസ് കൂട്ടിച്ചേർത്തു.
മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു.
ഫാസിസത്തിന്റെ എല്ലാ മേഖലയെയും അതിന്റെ സമഗ്ര തലത്തിൽ വിലയിരുത്തുന്ന ഒരു ജ്ഞാന നിർമ്മിതിയാണ് ഈ പുസ്തകമെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കാസറഗോഡ് തനിമ കലാ-സാംസ്കാരിക വേദി പ്രസിഡണ്ട് അബൂത്വാഇ പറഞ്ഞു.
നിരന്തരമായ അന്വേഷണത്തിന്റെ പരിണിതഫലമാണ് ഈ പുസ്തകമെന്നും ഭാവിയിലേക്കുള്ള അപകടകരമായ സഞ്ചാരത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കാൻ ഈ ഗ്രന്ഥത്തിന് സാധിക്കുമെന്നും കാസറഗോഡ് സാഹിത്യവേദി വൈസ് പ്രസിഡണ്ട് അഷ്റഫലി ചേരങ്കൈ അഭിപ്രായപ്പെട്ടു.
ഹൈന്ദവ സംസ്കാരത്തെ ഫാസിസത്തിലേക്ക് തള്ളി വിടാനുള്ള ശ്രമത്തിനെതിരെയുള്ള ചെറുത്തുനിൽപ്പും, ഭാരത സംസ്കൃതിയെയും പാരസ്പര്യത്തെയും തിരിച്ചുപിടിക്കാനുള്ള ശ്രമവുമാണ് ഈ പുസ്തകത്തിലൂടെ താൻ നടത്തുന്നതെന്ന് മറുപടി പ്രസംഗം നടത്തിയ പുസ്തക രചയിതാവും മാധ്യമപ്രവർത്തകനുമായ രവീന്ദ്രൻ രാവണേശ്വരം പറഞ്ഞു.
മികച്ച രചനയ്ക്കുള്ള അംഗീകാരമായി രവീന്ദ്രൻ രാവണേശ്വരത്തെ മൊഗ്രാൽ ദേശീയവേദി ഷാളണിയിച്ച് ആദരിച്ചു.
എം.മാഹിൻ മാസ്റ്റർ, ടി.എം ശുഹൈബ്, അഹമ്മദലി കുമ്പള, ഹമീദ് കാവിൽ, അബു ബദരിയാ നഗർ, കെ.മുഹമ്മദ് കുഞ്ഞി, ബി.എൻ മുഹമ്മദലി, എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.

Post a Comment