JHL

JHL

ആശാവർക്കർമാരുടെ സമരത്തിന് കാസർകോട്ട് എഫ്.ഐ.ടി.യു വിന്റെ ഐക്യദാർഡ്യം


കാസർകോട്(www.truenewsmalayalam.com) : രണ്ടാഴ്ചക്കാലമായി സെക്രടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എഫ്. ഐ.ടി.യു (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്) കാസർകോട് നഗരത്തിൽ പ്രകടനം നടത്തി.

 കോവിഡ്, നിപ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിൽ മാലാഖമാരെ പോലെ ഇടപെടലുകൾ നടത്തിയവരാണ് ആശാവർക്കർമാർ.

 ചെയ്യുന്ന ജോലിക്ക് വേതനവ് കൂട്ടി ചോദിച്ച് ഇപ്പോൾ ഇവർ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.

 ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ തയ്യാറാവണം. ചന്ദ്രഗിരി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. 

ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം നടന്ന സംഗമം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് 

സി.എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ്, സുബൈർ, നൗഷാദ്, സഹീറ, ജുവൈരിയ, റിയാസ്, വാജിദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. 

എ ജി ജമാൽ സ്വാഗതവും ഹമീദ് കക്കണ്ടം നന്ദിയും പറഞ്ഞു.


No comments