ഇസ്ലാമിലെ ആരാധനകൾ സാമൂഹ്യ ബന്ധിതം; ജമാഅത്തെ ഇസ്ലാമി
മൊഗ്രാൽ(www.truenewsmalayalam.com) : ഇസ് ലാമിലെ ആരാധനകൾ കേവലം ആരാധനക്ക് വേണ്ടിയല്ലെന്നും പഞ്ചസ്തംഭങ്ങളിൽ ഒന്നായ സക്കാത്ത് സക്കാത്ത് അടക്കം സാമൂഹ്യ ബന്ധിതമാണെന്നും ജമാ അ ത്തെ ഇസ്ലാമി മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊത്ത് യോഗത്തിൽ പ്രമുഖ വാഗ്മി സലീം മമ്പാട് പറഞ്ഞു.
പാവപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കുവാനും അടിച്ചമർത്തപ്പെട്ടവന് മോചനം നൽകുവാനുമാണ് അതിലൂടെ സാധിക്കുന്നത്. ദൗർഭാഗ്യവശാൽ ഇന്ന് മതം എന്ന് പറയുന്നത് കേവലം പള്ളിമൂലകളിൽ ഒതുങ്ങികൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
പ്രവാചകൻ തിരുമേനി പഠിപ്പിച്ച മതം അടുക്കള മുതൽ പാർലമെന്റ് വരെ കൈകാര്യം ചെയ്യുകയും അതിൽ കൃത്യമായ നിലപാടുമുള്ള അത് പ്രായോഗികമായി കാണിച്ചു ചെയ്ത് തരുകയും ചെയ്ത ദർശനമായിരുന്നു. അദ്ദേഹം പറഞ്ഞു.
“ആനുകാലിക ഇസ് ലാമിക ചലനങ്ങൾ” എന്ന തകക്കെട്ടിൽ നടത്തിയ പൊതുയോഗം ജമാഅത്തെ ഇസ് ലാമി മൊഗ്രാൽ ഹൽഖാ നാസിം അഡ്വ എം സി എം അക്ബർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി എസ് അബ്ദുല്ലക്കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു.
കുഞ്ചത്തൂർ സ്വഫ മസ്ജിദ് ഖത്തീബ് അൻസാർ ഉളിയിൽ പ്രഭാഷണം നിർവ്വഹിച്ചു.
ഏറിയ പ്രസിഡന്റ് ബി എം അബ്ദുല്ല ഖിറാ അത്ത് നടത്തി. ഏറിയ സെക്രട്ടറി ഇസ്മായിൽ മൂസ സ്വഗതവും അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
Post a Comment