ജി വി എച്ച് എസ് എസ് മൊഗ്രാൽ; ഇ-ക്യൂബ് ഹിന്ദി ഭാഷാ ലാബ് ഉദ്ഘാടനം ചെയ്തു
മൊഗ്രാൽ(www.truenewsmalayalam.com) : ജിവിഎച്ച് എസ്എസ് മൊഗ്രാലിൽ ഇ-ക്യൂബ് ഹിന്ദി ഭാഷാ ലാബ് ഉദ്ഘാടനം നടന്നു. ഹിന്ദി പഠനം എളുപ്പമാക്കുന്നതിനായി 5 മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വികസിപ്പിച്ചെടുത്ത ഇ -ക്യൂബ് ഹിന്ദി ഭാഷാ ലാബ്' എന്ന പുതിയ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം ജിവിഎച്ച് എസ്എസ് മൊഗ്രാലിൽ കൈറ്റ് കേരള മാസ്റ്റർ ട്രെയിനറായ എൻഎ അബ്ദുൽ കാദർ മാഷ് നിർവഹിച്ചു.
കുമ്പള സബ്ജില്ലയിൽ നിന്നുള്ള മോഡൽ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ജിവി എച്ച്എസ്എസ് മൊഗ്രാൽ.
ചടങ്ങിൽ മുഖ്യാതിഥിയായ ഹിന്ദി അധ്യാപകനും, എഴുത്തുകാരനുമായ ഹരിനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടി എ പ്രസിഡന്റ് അഷ്റഫ് പെർവാഡ്, സീനിയർ അസിസ്റ്റന്റ് ജാൻസി ടീച്ചർ,[ റഷീദ ടീച്ചർ, വിജു മാഷ്, സായി രശ്മി ടീച്ചർ എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി തസ്നി ടീച്ചർ സ്വാഗതവും ഇ- ക്യൂബ് ഹിന്ദി മാസ്റ്റർ ട്രെയ്നർ റൈഹാന ടീച്ചർ നന്ദിയും പറഞ്ഞു.
Post a Comment