മുംബൈയിലെ ധാരാവിയിൽ "പ്രിയദർശനി''യായി അറിയപ്പെട്ട കദീജുമ്മ ചൗക്കിയെ മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് 14-ാം വാർഡ് കമ്മിറ്റി ആദരിച്ചു.
മൊഗ്രാൽ പുത്തൂർ. മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പതിനാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും,പഴയ കാല കോൺഗ്രസ് നേതാക്കളെയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
പഴയ കാല കോൺഗ്രസ് നേതാവും മുംബെ ധാരാവി ചേരി നിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് മുഖ്യപങ്ക് വഹിച്ച ചൗക്കി സ്വദേശിനിയായ ഖദീജമ്മ മയിൽപ്പാറയെ ചടങ്ങിൽ വെച്ച് ആദരിച്ചത് വേറിട്ട കാഴ്ചയായി.
വിദ്യാഭ്യാസത്തിന് സ്കൂളില്ലാതെയും, വെളിച്ചത്തിന് വൈദ്യുതി കണക്ഷനില്ലാതെയും, പ്രാഥമികാവശ്യം നിറവേറ്റാൻ ശൗചാലയമി ല്ലാതെയും,ആവശ്യത്തിന് ശുദ്ധജലമില്ലാതെയും സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോയ ധാരാവി എന്ന ചേരിപ്രദേശത്ത് കുടുംബ നാഥയായി എത്തപ്പെട്ട ഖദീജുമ്മയെ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് വിദ്യാഭ്യാസ പ്രവർത്തനം നടത്താൻ സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട ഓർമ്മകൾ പുതുക്കിയാണ് പരിപാടി ആരംഭിച്ചത്.
ധാരാവിയിലെ ഇന്ദിരാഗാന്ധിയെ സ് മരിക്കുന്ന "പ്രിയദർശിനി'' എന്ന ഓമന പേരിലാണ് ഖദീജുമ്മയെ പിന്നീട് അറിയപ്പെട്ടിരുന്നത്. അവരുടെ പ്രവർത്തന മേഖലയെ കുറിച്ച് കൽപ്പന ശർമ്മ എന്ന ഇംഗ്ലീഷ് പത്രപ്രവർത്തക എഴുതിയ "റിഡിസ്കവറിംഗ് ധാരാവി'' എന്ന പുസ്തകത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ കുറിച്ചെഴുതിയ പുസ്തകത്തിൽ കദീജുമ്മയെ പരാമർശിക്കുന്നുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തോടൊപ്പം നടന്ന മഹത് വ്യക്തിത്വത്തേയാണ് നമ്മൾ ഇന്ന് ഇവിടെ ആദരിച്ചതെന്ന് ആദരവ് അർപ്പിച്ചുകൊണ്ട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ നമ്പ്യാർ അഭിപ്രായപെട്ടു.
പഴയകാല കോൺഗ്രസ് നേതാവ് ആനന്ദൻ മയിൽപാറയെയും ചടങ്ങിൽ വെച്ച് ആദരിച്ചു .
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യു.വേലായുധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ മുൻ മണ്ഡലം പ്രസിഡന്റ് എൻ.എ ഖാദറിന്റെ മകൾ ഹിദാ ഖാദർ എന്ന വിദ്യാർത്ഥിനിയെ മെമന്റോ നൽകി അനുമോദിച്ചു. പുതുതായി കോൺഗ്രസിൽ ചേർന്ന ഗംഗാധരൻ കെ.കെ.പുറത്തിനേയും പാർട്ടിയിലേക്ക് സ്വീകരിച്ചു.പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ദിവാകരൻ ഐങ്ങോത്ത് "മഹാത്മാ ഗാന്ധിയെ തിരസ്കരിക്കപ്പെടുകയും ഗോഡ്സയെ മഹത്വവത്കരിക്കപെടുകയും''ചെയ്യുന്ന ഈ കാലത്തെ സംഘ്പരിവാർ രാഷ്ട്രീയത്തിലെ ദുരന്തത്തെ കുറിച്ച് ആമുഖ പ്രസംഗം നടത്തി.
ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. നാരായണൻ നായർ,പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി അഹ്മദ് ചൗക്കി,ബ്ലോക് സെക്രട്ടറിമാരായ ഹമീദ് കാവിൽ,റഫീഖ് അബ്ദുള്ള,
മുഹമ്മദലി എരിയാൽ, അസൈനാർ എൻ.എ, ഗഫൂർ കല്ലങ്കെെ, ബഷീർ തോരവളപ്പ്,
റഹീം മയിൽപാറ,
ഇസ്മയിൽ ഇഎം എന്നിവർ സംസാരിച്ചു.

Post a Comment