കേരള ബജറ്റ് ജീവനക്കാരെ വഞ്ചിച്ചു : എസ്. ഇ. യു
കാസറഗോഡ് : കേരള ബജറ്റ് നിരാശജനകവും കേരളത്തിലെ സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നതുമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എസ്. ഇ. യു കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നു പറഞ്ഞ സർക്കാർ കഴിഞ്ഞ എട്ട് വർഷമായി കമ്മീഷനെ നിയമിച്ചും വിവിധ കാരണങ്ങൾ പറഞ്ഞും തീരുമാനം വലിച്ചു നീട്ടുകയും അവസാനം ഈ വർഷത്തെ ബജറ്റിലും തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാരിൻ്റെ യു.പി.എസ് പദ്ധതിയുടെ പേര് പറഞ്ഞ് ജീവനക്കാരെ വഞ്ചിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ആറ് ഗഡു ക്ഷാമ ബത്ത കുടിശ്ശിക ഉണ്ടായിട്ട് അതിൽ നിന്ന് ഒരെണ്ണം പോലും അനുവദിക്കാൻ തയ്യാറാവാതെ ഏപ്രിൽ മാസത്തിൽ ഡി.എ. ഒരു ഗഡു മാത്രം നൽകി കുടിശ്ശിക അതേ അവസ്ഥയിൽ തുടരാൻ വഴിയൊരുക്കി. കേരളത്തിലെ സർക്കാർ ജീവനക്കാർ സമരം ചെയ്യുന്ന വേളയിൽ ജീവനക്കാരുടെ ആനുകൂല്യം തടയില്ലെന്നും പറഞ്ഞതിൽ കൂടുതൽ അനുവദിക്കുമെന്നും പറഞ്ഞ ധനമന്ത്രി 2024 ജൂലൈ മുതൽ ജീവനക്കാർക്ക് ലഭ്യമാകേണ്ട 12-ാം ശമ്പള പരിഷ്കരണത്തിനുള്ള കമ്മീഷനെ നിയമിക്കാൻ പോലും തയ്യാറാകാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ജീവനാക്കാരുടെ കൂട്ടായ പ്രതിഷേധം ആവശ്യമാണെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ വിലയിരുത്തി. രൂക്ഷമായ വിലക്കയറ്റം നേരിടുന്ന കാലത്ത് പുതിയ നികുതികൾ അടിച്ചേൽപ്പിക്കുന്ന ബജറ്റ് നിരാശാജനകമാണ്. ലീവ് സറണ്ടർ നൽകുന്ന കാര്യത്തിലും കഴിഞ്ഞ ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണ്ണമാമായും നൽകുന്നതിലും തീരുമാനം ഇല്ല. എങ്കിൽ പോലും സർക്കാറിന് അഭിവാദ്യങ്ങളർപ്പിക്കുന്ന ഒരു വിഭാഗം ഇടത് സർവ്വീസ് സംഘടനകളുടെ നിലപാട് തികഞ്ഞ കാപട്യമാണെന്ന് ജീവനക്കാർ തിരിച്ചറിയണം. അഞ്ചിലൊന്ന് ശമ്പളം
കുടിശ്ശികയായി തുടരുമ്പോൾ. IAS ഉം IPS ഉം ഉൾപ്പെടെ ഉയർന്ന ശമ്പളക്കാർക്ക്
എല്ലാം ആനുകൂല്യങ്ങളും നൽകുന്ന സർക്കാർ പാവപ്പെട്ട ജീവനക്കാരുടെ കാര്യം വരുമ്പോൾ പ്രതിസസന്ധി പറഞ്ഞ് തടി തപ്പുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സർക്കാറിൻ്റെ ഈ ഇരട്ടത്താപ്പ് നിലപാട് ജീവനക്കാർ തിരിച്ചറിയണമെന്നും എസ്.ഇ.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് മുഹമ്മദലി കെ.എൻ .പി. അധ്യക്ഷത വഹിച്ചു,
സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ഉത്ഘാടനം ചെയ്തു.
സെക്രട്ടറി ഒഎം. ഷഫീക്ക്, സെക്രട്ടറിയേറ്റ് മെമ്പർ സലിം.ടി, അബ്ദുറഹിമാൻ നെല്ലിക്കട്ട മുസ്തഫ കെ.എ. സാദിഖ് എം. ഹംസത്ത് കെ.പി., റാഷിദ കെ.എ., അഷ്റഫ് കല്ലിങ്കാൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഒ.എം. ഷിഹാബ് സ്വാഗതവും ട്രഷറർ പി. സിയാദ് നന്ദിയും പറഞ്ഞു.

Post a Comment