മൊഗ്രാൽ ഗാന്ധി നഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന വാർഷിക നേമോത്സവത്തിന് ഇന്ന് തുടക്കമാവും
മൊഗ്രാൽ: മൊഗ്രാൽ ഗാന്ധി നഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന വാർഷിക നേമോത്സവത്തിന് ഇന്ന് ക്ഷേത്ര പരിസരത്ത് തുടക്കമാവും. നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പരിപാടി 16ന് സമാപിക്കും. രാവിലെ 9:45ന് പ്രാർത്ഥനയോടെ തുടക്കം.10 മണിക്ക് ഭണ്ഡാരം എഴുന്നള്ളത്ത്.11ന് സ്ഥലത്തിലെ ഗുളിക ദൈവത്തിന്റെ നേമോൽസവം.തുടർന്ന് മൈസംദായ,കോമറായ ദൈവത്തിന്റെ നേമോത്സവം നടക്കും. രാത്രി 9 മണി വരെ നീണ്ടുനിൽക്കും.14,15 തീയതികളിലും ധർമ്മ, സംകലെ,പഞ്ചുർളി പിലിച്ചാമുണ്ടി ദൈവങ്ങളുടെ മേമോത്സവം നടക്കും.
അന്നേദിവസം രാത്രി ഒൻപതിന് ശ്രീ ഗോഡ്ദബ്ബു തനിമാണിക ദൈവത്തിന്റെ നേമോത്സവം നടക്കും.16ന് രാവിലെ 7 മണിയോടെ ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് നടത്തി സമാപിക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീ ഗോഡ്ദബ്ബു ദൈവസ്ഥാന ഗുരിക്കാർ ജനാർദ്ദന മൊഗ്രാൽ,ഗ്രാമസ്ഥരും,10 സമസ്തരും അടങ്ങിയ ക്ഷേത്ര ഭരണസമിതി അംഗങ്ങളും അറിയിച്ചു
Post a Comment