മഞ്ചേശ്വരത്ത് പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ശുശ്രൂഷ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർന്റെ നേതൃത്വത്തിൽ "വേദന അനുഭവിക്കുന്നവർക്കും... ഒറ്റപ്പെടുന്നവർക്കും... കൈകോർക്കുന്ന നാട്ടിലൊരു കൂട്ടായ്മ വീട്ടിലൊരു പരിചാരകൻ സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം" എന്ന പ്രമേയവുമായി മഞ്ചേശ്വരം ഗവണ്മെന്റ് വെൽഫയർ എൽ പി സ്കൂൾ ഹാളിൽ സ്നേഹ സംഗമം നടത്തി.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻ ലാവിനോ മോന്തെറോ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദീഖ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ പ്രഭാകർ റൈ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ്, ബ്ലോക്ക് പഞ്ചായത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംസീന, പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യാദവ ബഡാജെ, പഞ്ചായത്ത് മെമ്പര്മാരായ വിനയ ഭാസ്കർ,രാജേഷ് മജൽ,രേഖ,മുംതാസ് സമീറ, ലക്ഷ്മണ, ആദർശ്, ഡോ ഷിംന, ഡോ ദീപ്തി, പാലിയേറ്റീവ് നഴ്‌സ് ജ്യോതി, കുടുംബശ്രീ ചെയർ പേഴ്‌സൺ ജയശ്രീ സംബന്ധിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് ടി എസ് നന്ദിയും പറഞ്ഞു
നൂറു കണക്കിന് പാലിയേറ്റീവ് അംഗങ്ങൾ പങ്കെടുത്തു.
ആടിയും പാടിയും ഉല്ലസിച്ചും ആഘോഷ പൂർവ്വം സ്നേഹ സംഗമത്തിന്റെ ഭാഗമായി
Post a Comment