JHL

JHL

ദേശീയ കാർ റാലിയിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച മൂസാ ഷരീഫ് അന്തർദേശീയ റാലിയിലും ജൈത്രയാത്ര തുടരുന്നു; തായ്‌ലാന്റ് റാലി ചാമ്പ്യൻഷിപ്പിൽ മൂസാ ഷരീഫ് സഖ്യം ഓവറോൾ റണ്ണർ അപ്പ്

കാസറഗോഡ്: എട്ടാമതും ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ് മാറോടണച്ച് ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെ അന്തർദേശീയ റാലിയിലും മൂസാ ഷരീഫ് കുതിപ്പ് തുടരുകയാണ്.

തായ്‌ലാന്റിലെ ബാങ്കോക്കിൽ നടന്ന നാല് റൗണ്ട് നീണ്ടുനിന്ന രാത് തായ്‌ലാന്റ് റാലി- 2024  ചാമ്പ്യൻഷിപ്പിൽ മൂസാ ഷരീഫ്- കർണാ കദൂർ സഖ്യം ഓവറോൾ റണ്ണര്‍ അപ്പായി ഫിനിഷ് ചെയ്തു.
 ടീം ഫാസ്റ്റ് ഫോർവേഡ് തായ്‌ലാന്റിനു വേണ്ടി ടൊയോട്ട സി.എച്ച്.ആർ വണ്ടിയുമായി കളത്തിലി റങ്ങിയാണ് ഈ സഖ്യം നേട്ടം കൊയ്തത്.
ദേശീയ- അന്തർദേശീയ റാലികളിൽ തുടർച്ചയായി മുന്നേറ്റം നടത്തിവരുന്ന ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ മികച്ച നാവിഗേറ്റർ ആയ  മൊഗ്രാൽ പെർവാഡ്  സ്വദേശി മൂസാ ഷരീഫ് സാഹസികതയുടെ തോഴനായിട്ടാണ് അറിയപ്പെടുന്നത്.

No comments