JHL

JHL

മഞ്ഞപിത്തം; കുമ്പള സി.എച്ച്.സിയുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് സൂപ്പർ ക്ലോറിനേഷൻ നടത്തി


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം വ്യാപിക്കാതിരിക്കാൻ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ  നടത്തി.

 രോഗബാധിത മേഖലകളി ലേയും  പരിസരപ്രദേശങ്ങ ളിലേയും കിണറുകളിലാണ്   മൊഗ്രാൽ ദേശീയവേദിയുടെ സഹകരണത്തോടെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂപ്പർ ക്ലോറിനേഷൻ നടത്തിയത്.

മൊഗ്രാൽ നാങ്കി, ടിവിഎസ് റോഡ് പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പിടിവിടാതെ റിപ്പോർട്ട് ചെയ്യുന്നതിനാൽ മൊഗ്രാൽ ദേശീയവേദി ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് സംഘം രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. തുടർന്നാണ് സൂപ്പർ ക്ലോറിനേഷൻ നടത്തിയത്. ആവശ്യമുള്ള ഭാഗങ്ങളിൽ ക്ലോറിനേഷൻ തുടരുമെന്ന് അധികൃതർ അറിയിച്ചു.

 സൂപ്പർ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ കെ,മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ, ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ്, വൈസ് പ്രസിഡണ്ട് എം.ജി.എ റഹ്മാൻ, ടി കെ ജാഫർ, ടി.കെ താഹിർ, ആശാവർക്കർ  ഖൈറുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി.


No comments