JHL

JHL

റെയില്‍വേ പാളത്തിന് സമീപം മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി; ഷിറിയ റെയ്ൽവേ പാലത്തിന് സമീപമാണ് ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്

കുമ്പള :  റെയില്‍വേ പാളത്തിന് സമീപം  മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി.ഷിറിയ റെയ്ൽവേ പാലത്തിന് സമീപമാണ് ഒരു വർഷത്തോളം പഴക്കമുള്ള  അസ്ഥികൂടം കണ്ടെത്തിയത്.  വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ട്രെയിന്‍ തട്ടി മരിച്ച ആരുടെയെങ്കിലും അസ്ഥി കുടമാണോ  എന്നാണ് സംശയിക്കുന്നത്. റെയില്‍വേ പാളത്തിന് സമീപം കാട് മൂടിക്കിടന്നിരുന്ന പ്രദേശം വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം ശ്രദ്ധയിൽ പെട്ടത്.   ഷോർട്ട്സും  കുപ്പായവും ധരിച്ച നിലയിലായിരുന്നു അസ്ഥികൂടം. കുമ്പള പൊലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു.

No comments