JHL

JHL

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഇനി നീട്ടില്ലെന്ന് കേന്ദ്രം, ഇല്ലെങ്കില്‍ പിഴ


ന്യൂഡൽഹി: ഓട്ടോമാറ്റിക് ടോൾ പ്ലാസ പേയ്മെന്റ് സംവിധാനം ഫാസ്ടാഗ് തിങ്കളാഴ്ച അർധരാത്രി മുതൽ നിർബന്ധമാകും. ഇനി നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

വാഹനങ്ങളിൽ ഫാസ്ടാഗ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നൽകേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.


ജനുവരി ഒന്നുമുതൽ ടോൾപ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15-ലേക്ക് നീട്ടുകയായിരുന്നു.


ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോൾ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു.

No comments