കോവിഡ് പ്രോട്ടോക്കോൾ ലംഘനം: ഐശ്വര്യ കേരള യാത്രയ്ക്കെതിരെ കേസ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കെതിരെ തളിപ്പറമ്പിൽ പോലീസ് കേസെടുത്തു ഐശ്വര്യ കേരള യാത്രയ്ക്ക് നേതൃത്വം നൽകിയ സി. പി ജോൺ ഉൾപ്പടെ 26 യുഡിഫ് നേതാക്കൾക്ക് ആണ് പോലീസ് കേസെടുത്തത് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാണ് ചെന്നിത്തലയുടെ ജാഥയെന്ന് മന്ത്രി എ കെ ബാലൻ ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു പ്രതിപക്ഷ നേതാവിന്റെ ശൈലി അംഗീകരിക്കാനാകില്ലെന്നും എ കെ ബാലൻ തുറന്നടിച്ചു
Post a Comment