JHL

JHL

വിദ്യാർത്ഥികൾ നീതിയുടെ ശബ്ദമാവുക - അംജദ് അലി ഇ എം


 വിദ്യാർത്ഥികൾ നീതിയുടെ ശബ്ദമാവുക - അംജദ് അലി ഇ എം

കാസറഗോഡ് : അനീതികൾ നടമാടുന്ന കെട്ട കാലത്ത് നീതിയുടെ ശബ്ദമായ വിദ്യാർത്ഥികളാണ് സമൂഹത്തിൽ വലിയ പ്രതീക്ഷ ഉളവാക്കുന്നത് എന്ന് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ എം. എസ് ഐ ഒ കാസർകോട് ജില്ലാ കമ്മിറ്റി പടന്നയിൽ വെച്ച് നടത്തിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളിലും തെരുവുകളിലും വിശ്വാസത്തിന്റെ കരുത്തിൽ നീതിക്ക് വേണ്ടി നിലയുറപ്പിക്കുന്നവരായി വിദ്യാർത്ഥികൾ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ നീതിയുടെ സംസ്ഥാപനത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര പോരാളികളെ അനുസ്മരിച്ച് കൊണ്ട് സംസാരിച്ചു. എസ് ഐ ഒ കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഹ് അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഷിവപുരം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാസർകോട് ജില്ലാ പ്രസിഡന്റ് വി കെ ജാസ്മിൻ, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർകോട് ജില്ലാ സമിതി അംഗം തഹ്സീന സയ്യിദ് തുടങ്ങിയവർ ആശംസൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

എസ് ഐ ഒ ജില്ലാ സെക്രട്ടറി തബ്ഷീർ കമ്പാർ സ്വാഗതവും തൃക്കരിപ്പൂർ ഏരിയ പ്രസിഡന്റ് അൻവർ ഷാ നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഉബൈദ് സി എ, ജാസിർ പടന്ന, സാദ്വിഖ് സി കെ തുടങ്ങിയവർ നേതൃത്വം നൽകി.


No comments