JHL

JHL

ബൈക്ക് ഡിവൈഡറിൽ ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


ബൈക്ക്  ഡിവൈഡറില്‍ ഇടിച്ചു 15 കാരന്‍ മരിച്ചു. ബൈന്ദൂരിലെ ഹഡവിനകോണയിലെ ആരോണ്‍ ആണ് മരിച്ചത്. ബൈന്ദൂരിലെ ഷിറൂര്‍ കുരിക്കട്ട ഡിവൈഡറില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സ്ഥലത്തുവെച്ചു തന്നെ ആരോണിന്റെ മരണം സംഭവിച്ചിരുന്നു. ബൈക്ക് അമിതവേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ബൈക് ഓടിച്ചതിന് ആരോണിനെ കഴിഞ്ഞയാഴ്ച ബൈന്ദൂര്‍ പൊലീസ് പിടികൂടി പിഴ ചുമത്തുകയും ബൈക് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. അമ്മയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് തിരികെ നല്‍കിയത്. അതിന്‌ശേഷം ബൈകുമായി വീണ്ടും ഇറങ്ങിയ ആരോണ്‍ അപകടത്തില്‍ പെടുകയായിരുന്നു.

ബൈന്ദൂര്‍ പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


No comments