ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എല്ലാ കേസുകളിലും എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ.
Post a Comment