JHL

JHL

റൗഫ് ഷെരീഫിനെതിരെ വീണ്ടും കള്ളക്കേസ് : സംഘപരിവാര പകപോക്കൽ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധം : ക്യാമ്പസ് ഫ്രണ്ട്

 

കാസറഗോഡ് : കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ വീണ്ടും കള്ളക്കേസിൽ കുടുക്കി യു പി യിലേക്ക് കൊണ്ട് പോയതിനെതിരെ കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റ്ന് സമീപം പ്രതിഷേധ പ്രകടനം നടത്തി. സംഘ പരിവരത്തിനെതിരെ ശബ്ധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും , സംഘപരിവാര പകപോക്കൽ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധമാണെന്നും കാംപസ് ഫ്രണ്ട്  ജില്ലാ പ്രസിഡന്റ് ഷാനിഫ്  മൊഗ്രാൽ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

ജില്ലാ സെക്രട്ടറി ഇസ്ഹാഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു.  ജില്ലാ ട്രഷറർ കബീർ ബ്ലാർക്കോഡ് നന്ദി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സാക്കിയ ടി. പി , ജോയിന്റ് സെക്രട്ടറി മുംസീറ എന്നിവർ നേതൃത്വം നൽകിയ പ്രകടനത്തിൽ സൽമാൻ , ശിബില, നസ്രിൻ, സകരിയ ചൂരി , നബീൽ, മുസ്തഫ മധൂർ, ബാസിത്, കാമിൽ അറഫ , സിറാജുദ്ധീൻ കുമ്പള , അസീസ്, എന്നിവർ പങ്കെടുത്തു.

No comments