യു എ ഇ എക്സ്ചേഞ്ച് മേധാവി ബി ആർ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിച്ചു
ദുബൈ (www.truenewsmalayalam.com ) : പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള ആസ്തികള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് യു കെ കോടതി. എന്‍എംസി ഹെല്‍ത്ത് മുന്‍ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും മറ്റ് ചില ഉദ്യോഗസ്ഥരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.
അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരമാണ് കോടതി ഇടപെടല്‍. ഇതോടെ ബി ആര്‍ ഷെട്ടിക്കും
പ്രശാന്ത് മങ്കാട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കളുംവില്‍ക്കാനാവില്ല. ബി ആര്‍ ഷെട്ടിക്കെതിരെ നേരത്തെ യുഎഇയിലും നടപടികളുണ്ടായിരുന്നു.
Post a Comment