കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
കരിപ്പൂര്‍ (www.truenewsmalayalam.com 09.04.2021):
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കുവൈത്തിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്.
രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ടേക്ക് ഓഫ് ചെയ്തയുടന്‍ തന്നെ അപായ സിഗ്നല്‍ വന്നതിനെ തുടര്‍ന്ന് വിമാനം ഇറക്കുകയായിരുന്നു. 15 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനം തിരിച്ചിറക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
Post a Comment