JHL

JHL

30 ലക്ഷം രൂപയുടെ സ്വർണവുമായി കാസറഗോഡ് സ്വദേശി മംഗളുരു വിമാനത്താവളത്തിൽ പിടിയിൽ.


മംഗളുരു: (www.truenewsmalayalam.com 09.04.2021)

30 ലക്ഷം രൂപയുടെ സ്വർണവുമായി കാസറഗോഡ് സ്വദേശി മംഗളുരു വിമാനത്താവളത്തിൽ പിടിയിൽ. കാസർഗോഡ്  ആലമ്പാഡി സ്വദേശിയായ ഇബ്രാഹിം പാണലം അബ്ദുല്ല എന്നയാളാണ് കസ്റ്റംസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം ദുബായിൽ നിന്ന്  പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിൽ കടത്താൻ ശ്രമിച്ച  30.73 ലക്ഷം രൂപ വിലമതിക്കുന്ന 647.000 ഗ്രാം സ്വർണം മംഗളുരു വിമാനത്താവളത്തിൽ പിടിച്ചെടുത്തു. ഇന്നർ വസ്ത്രത്തിൽ ഒളിപ്പിച്ച്  കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ പിടിയിലായത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ അവിനാശ് കിരൺ രംഗോലി ഐആർഎസ് ന്റെ സംഘമാണ് സ്വർണം പിടികൂടിയത്.



No comments