JHL

JHL

ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍,ഉൾപ്പെടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങളുടെ ഉദ്ഘാടനം നാളെ

കാസര്‍കോട് (www.truenewsmalayalam.com): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മഞ്ചേശ്വരം മണ്ഡലത്തില്‍ ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍ ഉൾപ്പെടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സ്‌കൂള്‍ കെട്ടിടവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളാവും. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാല്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാകലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഓരോ വിദ്യാലയത്തിലും പ്രത്യകം ചടങ്ങുകള്‍ സംഘടിപ്പിക്കും. എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവഴിച്ച് മൂന്ന് വിദ്യാലയങ്ങളുമാണ് മികവിന്റെ കേന്ദ്രങ്ങളായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. ഇതില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്‌കൂളുകളുടെ നിര്‍മ്മാണ ചുമതല കൈറ്റിന്റെ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വിഭാഗത്തിനായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്കായിരുന്നു നിര്‍മ്മാണ കരാര്‍.
മഞ്ചേശ്വരം മണ്ഡലത്തില്‍ ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍, കാസര്‍കോട് മണ്ഡലത്തില്‍ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഉദുമ മണ്ഡലത്തില്‍ ജി.എച്ച്.എസ്.എസ്. പെരിയ, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജി.എച്ച്.എസ്.എസ്. പിലിക്കോട് എന്നീ വിദ്യാലയങ്ങള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച അഞ്ച് കോടിയുടെ പദ്ധതി കക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്്ഘാടനം ചെയ്തിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തില്‍ എം.എല്‍.എ നിര്‍ദ്ദേശിക്കുന്ന ഒരു വിദ്യാലയമാണ് അഞ്ച് കോടി ചെലവഴിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം അനുവദിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച ഒരു കെട്ടിടം ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം


No comments