JHL

JHL

കാസര്‍കോട് എസ്.പിക്ക് വീണ്ടും സ്ഥലംമാറ്റം; പി.ബി രാജീവ് പുതിയ ജില്ലാ പൊലീസ് ചീഫ്


 കാഞ്ഞങ്ങാട്: കാസര്‍കോട് എസ്.പിക്ക് വീണ്ടും സ്ഥലംമാറ്റം. നേരത്തെ കാസര്‍കോട്ടേക്ക് നിയമിച്ചിരുന്ന ഹരിശങ്കറിന്റെ സ്ഥലംമാറ്റം റദ്ദ് ചെയ്തു. പി.ബി രാജീവിനെയാണ് പുതുതായി ജില്ലാ പൊലീസ് ചീഫായി നിയമിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫായിരുന്നു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശില്‍പയെ സ്ഥലംമാറ്റുകയും ഹരിശങ്കറിനെ പകരം നിയമിക്കുകയുമായിരുന്നു. പിന്നീടാണ് ഹരിശങ്കറിന്റെ കാസര്‍കോട്ടെ നിയമനം റദ്ദാക്കിയതായുള്ള ഉത്തരവ് വന്നത്

No comments