JHL

JHL

കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ട്രാക്ടറുകള്‍ തടഞ്ഞു; കണ്ണീര്‍ വാതക പ്രയോഗവും കല്ലേറും

 


കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സിംഘുവില്‍ നിന്നും തുടങ്ങിയ കര്‍ഷക മാര്‍ച്ച് പോലീസ് തടഞ്ഞു. സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട് ജംഗ്ഷനിലല്‍ ബാരിക്കേഡ് സ്ഥാപിച്ചു. എന്നാല്‍ കര്‍ഷകര്‍ ബാരിക്കേട് മറകടന്ന് മുന്നോട്ട് നീങ്ങി. ട്രാക്ടറുകള്‍ തടഞ്ഞിട്ടും. പോലീസും കര്‍ഷകരും നേര്‍ക്കുനേര്‍ എത്തുകയും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

തങ്ങള്‍ അംഗീകരിക്കാത്ത റൂട്ടില്‍ക്കൂടി മാര്‍ച്ച് നടത്തണമെന്നാണ് പൊലീസ് പറയുന്നതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സത്‌നാം സിങ് പറഞ്ഞു. റിങ് റോഡ് വഴിയാണ് തങ്ങള്‍ക്ക് പോകേണ്ടതെന്നും എന്നാല്‍ പൊലീസ് തടയുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. തങ്ങള്‍ സമാധാനപരമായാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ പൊലീസ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമം, പൊലീസിനോട് സഹകരിക്കണമെന്നും റൂട്ടില്‍ മാറ്റം വരുത്തരുതെന്നും ജോയിന്റ് കമ്മീഷണര്‍ എസ് എസ് യാദവ് പറഞ്ഞു. മൂന്ന് റൂട്ടുകളാണ് മാര്‍ച്ച് നടത്താനായി കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസ് അനുവദിച്ചത്. എന്നാല്‍ ഒന്‍പത് വഴികളിലൂടെ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.


No comments