JHL

JHL

മംഗൽപ്പാടി പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ ദുർഗന്ധം ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല സമരം ആരംഭിച്ചു

 


മംഗൽപ്പാടി പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ ദുർഗന്ധം ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല സമരം ആരംഭിച്ചു.ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിൻ്റെ കുബണൂരിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിക്ഷേപിച്ച മാലിന്യങ്ങളിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സമരവുമായി നാട്ടുകാർ രംഗത്ത്.പതിനേഴ് വർഷം മുൻപ് സ്ഥാപിച്ച പ്ലാൻ്റിൽ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ഉപകരണങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ടങ്കിലും ഇന്നും  ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല. കൂട്ടിയിട്ട മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് കിണറുകളിലും മറ്റും കൊണ്ടിടുന്നതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു.മാലിന്യം കൊണ്ട് വരുന്ന വാഹനം തടയുന്നതിന്  സമര സമിതിയുടെ നേതൃത്വത്തിൽ പ്ലാൻ്റിന് മുൻവശം മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയിട്ടുണ്ട്. 

സി.പി.എം ലീഗ് ഉൾപ്പെടെയുള്ള രഷ്ട്രീയ പാർട്ടികളുടെയടക്കം പിന്തുണ സമരത്തിനുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.പ്രശ്നത്തിന് ഉടൻ  പരിഹാരം കണ്ടില്ലെങ്കിൽ  സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം


No comments