JHL

JHL

മൊഗ്രാൽ മിനി സ്റ്റേഡിയം: വാഗ്ദാനം ജലരേഖയാകുമോ ?

കാസറഗോഡ്(truenews malayalam 19 january 2021): ജില്ലയുടെ കായികരംഗത്തിന് കുതിപ്പേകാൻ  ഒട്ടേറെ  പദ്ധതികൾക്ക് ജില്ലയുടെ വികസന പാക്കേജ് വഴി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മൊഗ്രാൽ  വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് മിനിസ്റ്റേഡിയമാക്കി ഉയർത്തുമെന്ന വാഗ്ദാനം കടലാസിൽ ഒതുങ്ങുന്നുമോയെന്ന  ആശങ്കയിൽ ഫുട്ബോൾ ഗ്രാമം.    

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറാണ് ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫുട്ബാളിന്റെ  ഗ്രാമമായ മൊഗ്രാലിൽ സ്കൂൾ ഗ്രൗണ്ട് മിനിസ്റ്റേഡിയമാ  ക്കി ഉയർത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ബഡ്ജറ്റിന് ശേഷമുള്ള പദ്ധതികളിൽ മിനി സ്റ്റേഡിയം നിർമ്മാണത്തെ പറ്റി സൂചിപ്പിക്കാത്തതാണ് കായിക പ്രേമികളെ  നിരാശരാക്കി  യിട്ടുള്ളത്.   നീലേശ്വരം പുത്തരിയട് ക്കത്തെ  ഇ എം എസ് സ്റ്റേഡിയം, തൃക്കരിപ്പൂർ എ ആർ എസ് ഇൻഡോർ സ്റ്റേഡിയം, ചെമ്മനാട്ടെ ജില്ലാ സ്റ്റേഡിയം, കിനാനൂർ-കരിന്തളം ചായ്യോത്ത് സ്പോർട്സ് ഡിവിഷൻ, കുമ്പള കൊടിയമ്മയിലെ  കബഡി അക്കാദമി, വിദ്യാനഗറിലെ നീന്തൽ പരിശീലന കേന്ദ്രം, കാലിക്കടവിലെ ടെന്നീസ്  സ്റ്റേഡിയം എന്നിവയാണ് ഇപ്പോൾ പരിഗണനയിലുള്ളതും, പൂർത്തീകരിച്ചതുമായ പദ്ധതികൾ.   

ഒട്ടേറെ ദേശീയ -സംസ്ഥാന ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുകയും, നിരവധി ഫുട്ബോൾ ടൂർണ്ണമെൻറ്കൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത മൊഗ്രാലിനെ  കായികമേഖലയിലെ പദ്ധതികളിൽ  പരിഗണിക്കാത്തത് കായിക  പ്രേമികൾക്കിടയിൽ ശക്തമായ  പ്രതിഷേധമുണ്ട്.അവഗണന ബന്ധപ്പെട്ടവരെ അറിയിക്കാനൊ  രുങ്ങുകയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌.

No comments