JHL

JHL

പതിമൂന്നാം വയസ്സിൽ ഖുർആൻ മന:പാഠമാക്കി നിദാഷെറിൻ

 


പതിമൂന്നാം വയസ്സിൽ  ഖുർആൻ മന:പാഠമാക്കി  നിദാഷെറിൻ

കുമ്പള: വെറും നാലു വർഷം കൊണ്ട് വിശുദ്ധ ഖുർആൻ മുഴുവൻ മന:പ്പാOമാക്കി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അവ്വാബിനിദാ ഷെറിൻ എന്ന പതിമൂന്ന് വയസുകാരി മിടുക്കി.

കുമ്പള ശാന്തിപ്പള്ളത്തെ മാക് വില്ലയിൽ താമസിച്ചു വരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ സഗീർ അലിയുടെയും മറിയം നിശാദയുടെയും മകളാണ് നിദാ ഷെറിൻ.

ഒമ്പതാം വയസ്സിലാണ് കോഴിക്കോട് ചെന്ദമംഗലൂർ ഖുർആൻ ആന്റ്സയൺസ് സ്കൂളിൽ ഖുർആൻ പഠനത്തിന് ചേർത്തത്.

രണ്ട് വർഷം പ്രസ്തുത സ്ഥാപനത്തിലും തുടർന്ന് രണ്ട് വർഷം കാസർക്കോട് ബെണ്ടിച്ചാൽ ഖുർആൻ ആന്റ് സയൺസ്  സ്കൂളിലും പഠിച്ചാണ് ഈ നേട്ടം കൈവരിച്ചത്.ഇപ്പോൾ ഓൺ ലൈനിലൂടെ ഖുർആൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

ചിത്രരചനയിലും ചിത്രപ്പണികൾ തയ്യാറാക്കുന്നതിലും പ്രാഗൽപ്യം തെളിയിച്ച കലാകാരി കൂടിയാണ് നിദാ ഷെറിൻ


1 comment:

  1. Masha allh..molk allhahu arogyavum afiyathum nalgatte..
    Islaminde dheera vanidhayayi maratte..
    Aaameen.

    ReplyDelete