JHL

JHL

വൈഗ അഗ്രി ഹാക്ക് 2021 രജിസ്ട്രേഷൻ ആരംഭിച്ചു


 വൈഗ അഗ്രി-ഹാക്ക് 2021: രജിസ്ട്രേഷൻ ജനുവരി 22 മുതൽ

കേരള സംസ്ഥാന സർക്കാർ - കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷികോത്സവത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ,കർഷകർ തുടങ്ങിയ പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന കേരളത്തിന്റെ കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് “വൈഗ - അഗ്രിഹാക്ക് 2021” കൃഷി, ബന്ധപ്പെട്ട ഭരണ നിർവ്വഹണ രംഗം, കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്‌ഷ്യത്തോടെയാണ്  കേരള സംസ്ഥാന കൃഷി വകുപ്പ്  വൈഗ -അഗ്രിഹാക്ക് 2021  അവതരിപ്പിക്കുന്നത്.

 സ്‌കൂൾ വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ,കർഷകർ,  സ്റ്റാർട്ട് അപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക്  പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു പ്രശ്ന പരിഹാര മത്സരത്തിൽ പങ്കാളികളാകാൻ അവസരം നൽകുന്നു.



No comments