മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദ് പുനർനിർമ്മാണം: ഖിബ്‌ലയുടെ ദിശ നിർണ്ണയ കർമ്മം നടത്തി
മൊഗ്രാൽ(www.truenewsmalayalam.com 18 JANUARY 2021): ദേശീയപാത വികസനത്തിൻറെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വന്ന മൊഗ്രാൽ ഷാഫി മസ്ജിദ് പുനർ നിർമാണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പള്ളി നിർമാണത്തിന് മുന്നോടിയായുള്ള ഖിബ്‌ലയുടെ ദിശ നിർണയ കർമ്മം ഇന്ന് രാവിലെ 8 30ന് യു കെ സയ്യിദ് സാഹിദ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാ ധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, കാനക്കോട് ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ, മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖത്തീബ് പി വി മുജീബ്റഹ്മാൻ നിസാമി, ഷാഫി മസ്ജിദ് ഇമാം റിയാസ് അശാഫി, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ഷാഫി മസ്ജിദ് പ്രസിഡണ്ട് അബൂബക്കർ ലാൻഡ്മാർക്ക്, സെക്രട്ടറി പി എ ആസിഫ്, ട്രസറർ സി എച് അബ്ദുൽ ഖാദർ,പി ബി ഹമീദ് മൗലവി, വി പി അബ്ദുൽ ഖാദർ ഹാജി, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ, മഹല്ല് നിവാസികൾ തുടങ്ങിയവർ സംബന്ധിച്ചു. യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
Post a Comment