JHL

JHL

ചെ​ങ്കോട്ട പിടിച്ചെടുത്ത്​ കർഷകർ. ചെ​ങ്കോട്ടക്ക്​ മുകളിൽ ​ െകാടി ഉയർത്തി


ഡൽഹി: ചെ​ങ്കോട്ട പിടിച്ചെടുത്ത്​ കർഷകർ. ചെ​ങ്കോട്ടക്ക്​ മുകളിൽ ​കർഷകർ െകാടി ഉയർത്തി. സിംഘു അതിർത്തിയിലെ കർഷകരും ചെ​ങ്കോട്ടക്ക്​ സമീപമെത്തി.

അതേസമയം ഡൽഹി ഐ.ടി.ഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. മൃതദേഹവുമായി കർഷകർ പ്രതിഷേധം ആരംഭിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ്​ കർഷകൻ മരിച്ചതെന്ന്​ കർഷകർ പറഞ്ഞു. എന്നാൽ വെടിവെച്ചിട്ടില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. ട്രാക്​ടർ മറിഞ്ഞാണ്​ മരിച്ചതെന്നും പൊലീസ്​ കൂട്ടിച്ചേർത്തു. മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുകയാണ്.റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലി അടിച്ചമർത്താനാണ്​ പൊലീസ്​ ശ്രമിച്ചത്​. ഡൽഹിയിലേക്ക്​ ആരംഭിച്ച മാർച്ച്​ പൊലീസ്​ തടഞ്ഞതോടെ വ്യാപക സംഘർഷം അരങ്ങേറി. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. കർഷക സമരത്തിൽ സംഘർഷം വ്യാപകമായതോടെ ഐ.ടി.ഒ മേഖലയിൽ കേന്ദ്രസേനയിറങ്ങി.സീമാപുരിയിൽ ലാത്തിവീശിയ പൊലീസ്​ കർഷകർക്ക്​ നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്​തു. സമരക്കാരെ പൊലീസ്​ തല്ലിചതച്ചു. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.


ബാരിക്കേഡ്​ മറിക്കടക്കാൻ ​കർഷകർ ശ്രമിച്ചതോടെ ദിൽഷാദ്​ ഗാർഡനിലും സംഘർഷം അ​രങ്ങേറി. കർഷരുടെ ട്രാക്​ടറുകളു​ടെ കാറ്റ്​ പൊലീസ്​ അഴിച്ചുവിട്ടു. മാധ്യമ പ്രവർത്തകർക്ക്​ നേരെയും പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു.

ട്രാക്​ടർ റാലി ഇന്ത്യ ഗേറ്റിന്​ അടുത്തെത്തി. ഇന്ത്യ ഗേറ്റിന്​ സമീപത്ത്​ കർഷകർക്ക്​ നേരെ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ്​ നടത്തുകയും ചെയ്​തു.

സെൻട്രൽ ഡൽഹിയിലെ ​െഎ.ടി.ഒ മേഖലയിൽ സംഘർഷം തുടരുകയാണ്​. പൊലീസ്​ വഴിയിൽ സ്​ഥാപിച്ച ബസുകൾ കർഷകർ ട്രാക്​ടർ ഉപയോഗിച്ച്​ തള്ളിനീക്കാൻ ശ്രമിക്കുകയാണ്​. കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.അതേസമയം രാവിലെ​ ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക്​ നേരെ നിരവധി തവണ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തി. ഡൽഹിയിലേക്ക്​ പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം പരാജയപ്പെട്ടു. ഒരു ലക്ഷത്തോളം ട്രാക്​ടറുകളാണ്​ ഡൽഹിയുടെ വീഥിയിൽ അണിനിരക്കുന്നത്​. നാലുലക്ഷത്തോളം കർഷകർ ട്രാക്​ടർ റാലിയിൽ പ​െങ്കടുക്കുന്നുണ്ട്​.ട്രാക്​ടറുകൾക്ക്​ പുറമെ ആയിരക്കണക്കിന്​ പേർ കാൽനടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്​. സംഘടനകളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ്​ കർഷകരുടെ പങ്കാളിത്തം. ഉച്ച 12 മണിക്ക്​ ആരംഭിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്ന ട്രാക്​ടർ റാലി എട്ടുമണിയോടെ തന്നെ കർഷകർ ആരംഭിക്കുകയായിരുന്നു. 


No comments