JHL

JHL

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; രാജ്യം ഇന്ന് 72 ാമത് റിപബ്ലിക് ദിനം ആഘോഷിക്കും

 ന്യൂഡല്‍ഹി | രാജ്യം ഇന്ന് 72 ാമത് റിപബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപബ്ലിക് ദിന പരേഡ് ക്രമീകരിച്ചിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒന്നര ലക്ഷത്തോളം സന്ദര്‍ശകര്‍ പരേഡ് കാണാനെത്തിയിരുന്നുവെങ്കില്‍ ഇക്കുറി അത് 25,000 ആയി ചുരുക്കിയിട്ടുണ്ട്. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം 144ല്‍ നിന്ന് 96 ആയും കുറച്ചു.

പരേഡ് ചെങ്കോട്ട വരെ മാര്‍ച്ച് ചെയ്യുകയാണ് പതിവെങ്കിലും ഇത്തവണ നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കാനാണ് തീരുമാനം.


കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നുവെന്നത് ഈ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്നാണ്. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് മാര്‍ച്ച് ചെയ്യുക. കേരളത്തിന്റെ ഫ്‌ളോട്ട് ഇത്തവണ പരേഡിലുണ്ടെന്നതും ശ്രദ്ധേയമാണ്. കയര്‍ മേഖലയെ കുറിച്ചുള്ള കൊയര്‍ ഓഫ് കേരള ശില്‍പരൂപമാണ് കേരളം ഒരുക്കിയിട്ടുള്ളത്


No comments