JHL

JHL

കന്നഡനടി ജയശ്രീ രാമയ്യയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: കന്നഡ നടി ജയശ്രീ രാമയ്യയെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് നടി തൂങ്ങിമരിച്ചതെന്ന് സംശയിക്കു ന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു ജയശ്രീയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 2020 ജൂലായില്‍ ഞാന്‍ പോകുന്നു. ഈ ലോകത്തിനും വിഷാദത്തിനും വിട എന്നെഴുതി ജയശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടി പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഞാന്‍ സുരക്ഷിതയാണ്, എല്ലാവരെയും സ്നേഹിക്കുന്നു എന്നായിരുന്നു പുതിയ പോസ്റ്റ്. മൂന്ന് ദിവസംമുമ്പ് ആത്മഹതാസൂചന നല്‍കുന്ന പോസ്റ്റ് ജയശ്രീയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യകഷപ്പെട്ടിരുന്നു.

No comments