JHL

JHL

സ്കൂൾ കെട്ടിടോദ് ഘാടനം :ആഘോഷമാക്കാൻ ഇശൽഗ്രാമത്തിലെ കലാകാരന്മാരുടെ പാട്ട്കൂട്ടവും

മൊഗ്രാൽ(truenews malayalam 20 january 2021): മൊഗ്രാൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടോദ് ഘാടനം നാടിൻറെ ആഘോഷമാക്കി മാറ്റാൻ സംഘാടക സമിതി വിവിധ പരിപാടികൾക്ക് രൂപം നൽകി വരികയാണ്.   ഇശൽ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാൽ ഗ്രാമത്തിലെ കലാകാരന്മാർ കെട്ടിടോദ്ഘാടനത്തിന്റെ  പ്രചരണത്തിൻറെ ഭാഗമായി മൊഗ്രാൽ സ്കൂളിൽ പാട്ട്കൂട്ടം സംഘടിപ്പിച്ചു.  

കലാകാരന്മാരായ എ കെ അബ്ദുൾറഹ്മാൻ, കെ എം അബ്ദുൾറഹ്മാൻ ദഫ്, എസ് കെ ഇക്ബാൽ, ഖാലിദ് മൊഗ്രാൽ, ഇ എം ഇബ്രാഹിം, നാസിർ മൊഗ്രാൽ, താജുദ്ദീൻ, ബി എം മുഹമ്മദ്, ജലാൽ ടി.എ, ഖാദർ സഹൃദയ, കോട്ട അബ്ദുൽ കാദർ തുടങ്ങിയവർ ഗാനം ആലപിച്ചാണ് പാട്ട് കൂട്ടം ഒരുക്കിയത്. സ്കൂൾ പി.ടി.എ, എസ്.എം.സി, കെട്ടിടോദ്ഘാടന സ്വാഗത കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments