JHL

JHL

കർഷകരുടെ ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മൊഗ്രാലിൽ കോൺഗ്രസ് പ്രവർത്തകർ റാലി സംഘടിപ്പിച്ചു


 (www.truenewsmalayalam)മൊഗ്രാൽ :രാജ്യത്തെ ലക്ഷക്കണക്കിന് കർഷക സമൂഹത്തിന്റെ ന്യായമായ ആവശ്യം പരിഗണിക്കാത്ത കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു ഇന്ന് ഡൽഹിയിൽ നടന്ന ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മൊഗ്രാൽ മേഖല കോൺഗ്രസ് (ഐ ) ,യൂത്ത് കോൺഗ്രസ് ,കെ എസ് യൂ കുമ്പളയിലേക്ക് റാലി സംഘടിപ്പിച്ചു.

ട്രാക്ടറിലും നൂറുകണക്കിന് ബൈക്ക്കളിലുമായി നടത്തിയ റാലിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ലക്ഷ്മണ പ്രഭു ,ജനറൽ സെക്രെട്ടറി നസീർ മൊഗ്രാൽ ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രെട്ടറി റിയാസ് മൊഗ്രാൽ ,കുഞ്ഞഹമ്മദ് മൊഗ്രാൽ ,ലോക്‌നാഥ് ,രമേശ് ഗാന്ധി നഗർ ,മുഹമ്മദ് അബ്‌കോ ,കെ കെ അഷ്‌റഫ് , മുഹാസ് മൊഗ്രാൽ ,യൂസുഫ് കോട്ട ,സി എം ഹംസ ,തുടങ്ങിയവർ നേതൃത്വം നൽകി.


No comments