JHL

JHL

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് യുപിയില്‍ ബിജെപി എം.എല്‍.എ. രാജിവെച്ചു

 


ലക്ക്നൗ:കാർഷിക നിയമങ്ങളിൽപ്രതിഷേധിച്ച്ഉത്തർപ്രദേശിൽ ബിജെപി എം.എൽ.എ രാജിവെച്ചു.മീരാപുരിൽനിന്നുള്ള എം.എൽ.എ അവ്താർ സിങ്ങ് ബദാനആണ് താൻ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. കാർഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. ഫരീദാബാദ്, മീറത്ത് മണ്ഡലങ്ങളിലെ മുൻ എം.പിയുമായിരുന്നു ബദാന. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ബദാന സന്ദർശിച്ചിരുന്നു.എം.എൽ.എ സ്ഥാനം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും രാജിവയ്ക്കുന്നതായി ബദാന വ്യക്തമാക്കി

.

No comments