JHL

JHL

എല്‍ഡിഎഫ് സംസ്ഥാന ജാഥ ഉപ്പളയിൽനിന്ന്‌ ഫെബ്രുവരി 13ന്‌

കുമ്പള (www.truenewsmalayalam.com):എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നേതൃത്വം നൽകുന്ന സംസ്ഥാന പ്രചരണ ജാഥ  പതിമൂന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിൽ നിന്ന് ആരംഭിക്കും. ജില്ലയിലെ ജാഥാ പര്യടനം വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 

അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ കെ പി സതീശ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു, ബങ്കളം കുഞ്ഞികൃഷ്ണൻ, മൊയ്തീൻകുഞ്ഞി കളനാട്, അസീസ് കടപ്പുറം, ടി വി ബാലകൃഷ്ണൻ, വി വി കൃഷ്ണൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, സുരേഷ് പുതിയിടത്ത്, എം അനന്തൻ നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻനമ്പ്യാർ, സി വി ദാമോധരൻ, രതീഷ് പുതിയപുരയിൽ, ജോൺ ഐമൻ, പി ടി നന്ദകുമാർ, എം എ ലത്തീഫ് എന്നിവർ സംസാരിച്ചു. 
ബൂത്ത് തലയോഗങ്ങൾ ഫെബ്രുവരി 5നകം പൂർത്തിയാക്കാനും ആറിനും പന്ത്രണ്ടിനുമിടയിൽ ഗൃഹസന്ദശനം നടത്താനും തീരുമാനിച്ചു.

 

No comments