JHL

JHL

കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം കാ​റ​ഡു​ക്ക ബ്ലോ​ക്കു​ക​ളി​ൽ പു​ഴ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ളും റ​ബ​ര്‍ ചെ​ക് ഡാം ​നി​ര്‍​മാ​ണ​വും ഉ​ൾ​പ്പ​ടെ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ 46 ബൃ​ഹ​ത് പ​ദ്ധ​തി​ക​ളും 30 ന് ​ആ​രം​ഭി​ക്കും

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി പു​ഴ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ളും റ​ബ​ര്‍ ചെ​ക് ഡാം ​നി​ര്‍​മാ​ണ​വും ഉ​ൾ​പ്പ​ടെ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ 46 ബൃ​ഹ​ത് പ​ദ്ധ​തി​ക​ളും 30 ന് ​ആ​രം​ഭി​ക്കും.14 പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. 32 പ​ദ്ധ​തി​ക​ൾ. നി​ർ​മാ​ണം ആ​രം​ഭി​ക്കും. ആ​കെ 113.3 കോ​ടി രൂ​പ​യു​ടെ ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഭൂ​ജ​ല​ശോ​ഷ​ണ​ത്തി​ൽ റെ​ഡ് ലി​സ്റ്റി​ലു​ള്ള കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം, കാ​റ​ഡു​ക്ക ബ്ലോ​ക്കു​ക​ളി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം ഭൂ​ജ​ല നി​ര​പ്പ് വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി വ​ഴി സാ​ധി​ച്ചു. 60 ല​ക്ഷം രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച കാ​റ​ഡു​ക്ക മു​ച്ചി​ലോ​ട്ട് വി​സി​ബി, 75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച വൊ​ര്‍​ക്കാ​ടി-​പൊ​യ്യ​നെ​ക്ക​ള വി​സി​ബി, 55 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൂ​ര്‍​ത്തീ​ക​രി​ച്ച ബെ​ള്ളൂ​ര്‍-​മ​ട്ടി​ക്കേ​രി പെ​രു​വ​ത്തൊ​ടി വി​സി​ബി, 99.90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച മ​ഞ്ചേ​ശ്വ​രം പാ​പ്പി​ല-​മ​ച്ചം​പാ​ടി വി​സി​ബി, ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച മു​ളി​യാ​ര്‍ ക​ല്ലും​ക​ണ്ടം വി​സി​ബി, പാ​ണ​ത്തൂ​ര്‍ പു​ഴ​യ്ക്ക് കു​റു​കെ ക​ള്ളാ​ര്‍ പൂ​ക്ക​യം ചെ​ക്ക് ഡാം, 80 ​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ര്‍​മി​ച്ച പൈ​വ​ളി​ഗെ നൂ​തി​ലാ പ​യ്യാ​ര്‍​കൊ​ടി വി​സി​ബി, 99 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച സ്വ​ര്‍​ണ​ഗി​രി​തോ​ട്-​മം​ഗ​ല്‍​പ്പാ​ടി വ​യ​ല്‍ വി​സി​ബി, 99.90 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ര്‍​മി​ച്ച ഉ​ദു​മ ക​ണ്ണം​കു​ളം വി​സി​ബി, 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ചി​റാ​ക്ക​ല്‍ - ക​രി​മ്പി​ന്‍​ചി​റ വി​സി​ബി, 90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച മ​ടി​ക്കൈ പൂ​ങ്കാം​കു​തി​ര്‍ വി​സി​ബി, ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കൊ​ക്കോ​ട് വി​സി​ബി, 51 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കു​റ്റി​ക്കോ​ല്‍ ഉ​ന്ത​ത്ത​ടു​ക്കം വി​സി​ബി, 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ര്‍​മി​ച്ച തി​മി​രി-​പാ​ല​ത്തേ​ര വി​സി​ബി എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യ​ത്. ജ​നു​വ​രി 30 ന് ​പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

പു​ഴ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന
പ​ദ്ധ​തി
ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ലെ പു​ഴ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​വും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. 573.4 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ . ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ഞ്ചു പു​ഴ​ക​ളു​ടെ പു​ന​രൂ​ജ്ജീ​വ​ന പ​ദ്ധ​തി​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 66.5 മൂ​ന്നു ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മ​ഞ്ചേ​ശ്വ​രം സു​റു​മ തോ​ട് പു​ന​രു​ജ്ജീ​വ​നം, 2.21 കോ​ടി രൂ​പ ചെ​ല​വി​ല്‍ ശ്രീ​മ​ല ബേ​ത്ത​ലം മാ​ലാം​ക​ട​പ്പ് തോ​ട് പു​ന​രു​ജ്ജീ​വ​നം, 89.4 ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ക​ല്‍​മാ​ടി തോ​ട് പു​ന​രു​ജ്ജീ​വ​നം,1.10 കോ​ടി രൂ​പ ചെ​ല​വി​ല്‍ മാ​നൂ​രി​ചാ​ല്‍ പു​ന​രു​ജ്ജീ​വ​നം, 86.5 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പ​ന​യ്ക്ക​ല്‍ പു​ഴ​തോ​ട് പു​ന​രു​ജ്ജീ​വ​നം എ​ന്നി​വ​യാ​ണ് 30 ന് ​പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന പു​ഴ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ള്‍.
24.28 കോ​ടി രൂ​പ​യു​ടെ
റ​ബ​ര്‍ ചെ​ക് ഡാം ​നി​ര്‍​മാ​ണം
ജ​ല​ശേ​ഖ​ര​ണ​ത്തി​നു​ള്ള ചെ​ക്ക് ഡാ​മു​ക​ളി​ല്‍ നൂ​ത​ന മാ​ര്‍​ഗ​മാ​യ റ​ബ​ര്‍ ചെ​ക്കു​ഡാ​മു​ക​ള്‍ ജി​ല്ല​യി​ല്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് റ​ബ​ര്‍ ചെ​ക്കു​ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.
62 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന മ​ധു​വാ​ഹി​നി പു​ഴ​യ്ക്ക് കു​റു​കെ ഷി​രി​ബാ​ഗി​ലു മ​ട്ട​ത്തൂ​ര്‍ റ​ബ​ര്‍ ചെ​ക്ക് ഡാം, 48 ​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മാ​ന​ടു​ക്കം എ​രി​ഞ്ഞി​ലം തോ​ടി​ന് കു​റു​കെ തി​മ്മ​ഞ്ചാ​ലി​ല്‍ റ​ബ​ര്‍ ചെ​ക്ക് ഡാം, 26.8 ​ല​ക്ഷം രൂ​പ ചി​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ല​ന്ത​ട്ട-​നാ​പ്പ​ച്ചാ​ല്‍ റോ​ഡി​ന് കു​റു​കെ കാ​വും​ചി​റ പോ​ത്തോ​ട​നി​ല്‍ ക​ക്കൂ​റ വ​യ​ലി​ല്‍ റ​ബ​ര്‍ ചെ​ക്ക് ഡാം, 26 ​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മാ​ണി​യാ​ട്ട് തോ​ടി​നു കു​റു​കെ കാ​ലി​ക്ക​ട​വി​ല്‍ റ​ബ​ര്‍ ചെ​ക്ക് ഡാം ​നി​ര്‍​മാ​ണം, 80 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മ​ഞ്ചേ​ശ്വ​രം പു​ഴ​ക്ക് കു​റു​കെ പാ​മ്പ​ന്‍​കു​ഴി​യി​ല്‍ റ​ബ​ര്‍ ചെ​ക്ക് ഡാം ​നി​ര്‍​മാ​ണം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും 30 ന് ​ന​ട​ക്കും.

No comments