JHL

JHL

ഡൽഹി കർഷകർക്ക് നേരെ വെടിവെപ്പ് പിഡിപി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഉപ്പള : ഡൽഹിയിൽ കർഷകർക്ക് നേരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ട് പിഡിപി  സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന് ഭാഗമായികാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കപ്പെട്ടു നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത പ്രകടനം ഉപ്പള വ്യാപാരഭവൻ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച ഉപ്പള നഗരം ചുറ്റി പ്രതിഷേധ പ്രകടനം ഉപ്പള ടൗൺ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു പ്രകടനത്തെ അഭിസംബോധനം  ചെയ്തു സംസാരിച്ച പിഡിപി സംസ്ഥാന ജില്ലാ നേതാക്കൾ മോഡി സർക്കാർ എഴുപത്തിരണ്ടാം ഭരണഘടന സംരക്ഷണത്തിന്റെ നാളിൽ ഭരണഘടനയോട് വെല്ലുവിളി നടത്തിയിരിക്കുകയാണ് എന്ന് ആരോപിച്ചു കർഷകർക്ക് ഐക്യദാർഢ്യവുമായി പിഡിപി നടത്തുന്ന സൂചനാ സമരം ആണ് ഇത് എന്നും പോലീസ് നരനായാട്ടിനെതിരെ യുള്ള താക്കീതാണ് ഇതൊന്നും പിഡിപി നേതാക്കൾ മുന്നറിയിപ്പ് നൽകി പിഡിപി നേതാകളായ അജിത് കുമാർ ആശാദ് എസ് എം ബഷീർ അഹമ്മദ് പി എം സുബൈർ പാടുപ്പ് യൂനുസ് തലങ്കര ഷാഫി ഹാജി ആടൂർ ഷാഫി സുഹുരീ കെ പി മുഹമ്മദ് ഇബ്രാഹിം തൊക്കെ എം എ കളത്തൂർ മൂസാ അടുക്കം അബ്സർ മള്ളംകഴി  ജാസി പൊസോട്ട് ഹനീഫ പോസോറ്റ് പി കെ മൊയ്തീൻ  സാദിക്ക് മുളിയടകം അലി കൊടിയമ്മ മുഹമ്മദ്‌ ഗുഡ്ഡ ഇബ്രാഹിം ഹോസംഘടി ലത്തീഫ് കുന്നിൽ തുടങ്ങി യവർ പ്രകടനത്തിന്ന് നേതൃത്വം നൽകി

No comments