JHL

JHL

മംഗൽപാടി മാലിന്യ പ്ലാന്റിൽ മാലിന്യം തള്ളാനെത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു : സ്ഥലത്ത് സംഘർഷാവസ്ഥ

 


മംഗൽപാടി  മാലിന്യ പ്ലാന്റിൽ മാലിന്യം തള്ളാനെത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു : സ്ഥലത്ത് സംഘർഷാവസ്ഥ

ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിൻ്റെ കുബണൂരിലെ മാലിന്യ സംസ്കരണ പ്ലാൻ്റി

മാലിന്യം തള്ളാനെത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു. അതിനെ തുടർന്ന്  സ്ഥലത്ത് സംഘർഷാവസ്ഥയിലായി.

ചൊവ്വാഴ്ച രാവിലെയാണ് പോലീസ് സംരക്ഷണത്തോടെ മാലിനിയവുമായി വണ്ടികൾ എത്തിയത്. ഇത് നാട്ടുകാരും സമരക്കാറും തടഞ്ഞതോടെ സംഘർഷം ഉണ്ടായി. കളക്ടർ വന്നു പ്രശ്നത്തിന് പരിഹാരം കാണാതെ മാലിന്യം തള്ളാൻ അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെ നിലപാട്. 

  മാലിന്യങ്ങളിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ്  സമരവുമായി നാട്ടുകാർ രംഗത്ത് വന്നത്. പതിനേഴ് വർഷം മുൻപ് സ്ഥാപിച്ച പ്ലാൻ്റിൽ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ഉപകരണങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ടങ്കിലും ഇന്നും  ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല. കൂട്ടിയിട്ട മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് കിണറുകളിലും മറ്റും കൊണ്ടിടുന്നതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം കൊണ്ട് വരുന്ന വാഹനം തടയുന്നതിന്  സമര സമിതിയുടെ നേതൃത്വത്തിൽ പ്ലാൻ്റിന് മുൻവശം മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയിട്ടുണ്ട്.


No comments