JHL

JHL

മുഹമ്മദ് അസ്ഹറുദ്ദീന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് ക്ഷണം

മുംബൈ(www.truenewsmalayalam.com 22 january 2021): സയീദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ശ്രദ്ധാകേന്ദ്രമായി മാറിയ കേരളത്തിന്റെ സൂപ്പർ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധീന് ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് ക്ഷണം.സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിലെ മികച്ച പ്രകടനമാണ് താരത്തിന് മുംബൈ ഇന്ത്യൻസിന്റെ ക്ഷണത്തിന് വഴിയൊരുക്കിയത്.അസ്‌ഹറിന് പുറമെ, ജലജ് സക്‌സേന,എസ് മിഥുൻ,വിഷ്ണു വിനോദിനും ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഇന്നലെ മുതൽ ആരംഭിച്ച ക്യാമ്പ് 25 വരെ നീളും. കാസർഗോഡ് തളങ്കര സ്വദേശിയായ അസഹറുദ്ധീൻ മുംബൈക്കെതിരെ 37 പന്തുകളിൽ സെഞ്ച്വറി നേടി റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയിട്ടാണ് മുംബൈ ഇന്ത്യൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

No comments