വീട് നിർമ്മാണത്തിന് കെ എം സി സി സഹായം നൽകി
(truenewsmalayalam)ഒരു പാവപെട്ട കുടുംബത്തിന് വീട് നിർമാണത്തിന് കെഎംസിസി ജിദ്ദാ മക്കാ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ സഹായം
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപ്പാടി പഞ്ചായത്തിലെ ഹേരൂർ എന്ന സ്ഥലത്ത് പാവപ്പെട്ട കുടുംബത്തിന് വേണ്ടി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബൈത്തുറഹ്മ വീടിന് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ സഹായധനമായ 81,000 രൂപ കൈമാറി.
കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ്ചെയർമാൻ ഹാജി ഉമർ സാഹിബ് പൈവളികെ കെഎംസിസി നേതാവ് ഉസ്മാൻ ബായാർ സാഹിബിന് കൈമാറി.ഹാഷിം കുമ്പള സാഹിബ്,അഷ്‌റഫ് പൈവളികെ സാഹിബ്,Ab മൂസ സാഹിബ്, പൈവളികെ പഞ്ചായത്ത് MSF പ്രസിഡന്റ് ഉനൈസ് ഉസ്മാൻ ബായാർ എന്നിവർ സംബന്ധിച്ചു
.
Post a Comment