JHL

JHL

"കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും വംശീയ വിദ്വേഷത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുന്നു " ജബീന ഇർഷാദ്




കുമ്പള(www.truenewsmalayalam.com) : "കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും വംശീയ വിദ്വേഷത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി  ജബീന ഇർഷാദ് പറഞ്ഞു.

വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന സന്ദേശവുമായി വെൽഫയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പളയുടെ  നേതൃത്വത്തിൽ നടന്ന പ്രചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. യു ഡി എഫ് നേതൃത്വം
മുസ്ലിം ലീഗ് നേതാക്കളെ സന്ദർശിച്ചത് പോലും വർഗ്ഗീയമായി ചിത്രീകരിക്കുന്നത് യാദർശ്ചികമായി സംഭവിച്ചതല്ല. ഭൂരിപക്ഷ വർഗ്ഗീയത യെ തൃപ്തി പ്പെടുത്തി ബിജെപി വോട്ട് നേടി യെടുത്ത് ഭരണം നിലനിർത്താമെന്ന  വ്യാമോഹം ആണ് അതിന് പിന്നിൽ. പക്ഷെ അപകടകരമായ അവസ്ഥയിലേക്ക് സി പി എമ്മിനെയും കേരളത്തെയും അത് കൊണ്ടെത്തിക്കും. അവർ തുടർന്നു.

 
വ്യാഴാഴ്ച രാവിലെ കുഞ്ചത്തൂർ നിന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ xവടക്കേക്കര ഉദ്ഘാടനം ചെയ്ത യാത്ര കുമ്പളയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ വെൽഫയർ പാർട്ടി കുമ്പള പഞ്ചായത്ത്‌  പ്രസിഡന്റ് ഇസ്മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കന്നട  പി ആർ  സെക്രട്ടറി അബ്ദുൽ ഖാദിർ കുക്കാജെ, ജില്ലാ ജനറൽ സെക്രട്ടറി  മജീദ് നരിക്കോടൻ, ജില്ലാ  ട്രെഷറർ  അമ്പുഞ്ഞി തലക്ലായ്, ജില്ലാ വൈസ് പ്രസിഡന്റ്  സി എച്ച് ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്,  ജില്ലാ കമ്മിറ്റി അംഗം രാമകൃഷ്ണൻ കുമ്പള,മണ്ഡലം സെക്രട്ടറി ഹമീദ് അംബാർ, ഫ്രെറ്റർണിറ്റി കൺവീനർ തബ്‌ഷീർ കമ്പാർ   തുടങ്ങിയവർ സംസാരിച്ചു.



No comments