JHL

JHL

മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി യുവാവിനെ അറസ്റ്റ് ചെയ്തു

കുമ്പള  (wwwtruenewsmalayalam.com): മോഷ്ട്ടിച്ച  ബുള്ളറ്റുമായി യുവാവിനെ കുമ്പള പോലീസ്  പിടികൂടി. ബുധനാഴ്ച വൈകുന്നേരം  ആരിക്കാടിയിൽ വാഹന പരിശോധനക്കിടെ ഇൻസ്‌പെക്ടർ പ്രമോദും സംഘവും,  സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്. കെ എൽ  14 എസ്  5143 ബൈക്കാണ്  മോഷ്ടിച്ചത്. ഉപ്പള ബപ്പായിതോട്ടിയിലെ സഹീർ (25) ആണ് പിടിയിലായത്. കർണ്ണാടക ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് ട്രൂ ന്യൂസിനോട് പറഞ്ഞു. ഇയാൾ  കർണ്ണാടകയിൽ പത്തോളം  കളവു കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരുന്നു.

No comments