ആൾക്കൂട്ട കൊലപാതകം കുഴഞ്ഞ് വീണ് മരിച്ചു എന്നാക്കിയത് ആർക്കുവേണ്ടി എന്ന് ആഭ്യന്തര വകുപ്പ് മറുപടി പറയണം " വെൽഫെയർ പാർട്ടി
കാസറഗോഡ്(www.truenewsmalayalam.com) നഗര ഹൃദയത്തിൽ നട്ടുച്ചക്ക് നടന്ന കൊലപാതകം പ്രബുദ്ധകേരളത്തിന് അപമാനമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അതിലും വലിയ അപമാനമാണ് എഫ് ഐ ആറിൽ കുഴഞ്ഞ് വീണ് മരിച്ചു എന്നാക്കിയതെന്നും സി സി ടിവിയടക്കം പരിശോധിച്ച് ഉടൻ പ്രതികളെ പിടികൂടാൻ പോലീസ് നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര , ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ, ട്രഷറർ അമ്പുഞ്ഞി തലക്കളായ് എന്നിവർ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവരെ തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കാൻ നീതിപീഠം ഉണ്ടായിരിക്കെ യു പി മോഡൽ കൊലപാതകം കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നവരെ നിലക്ക് നിർത്താൻ ശ്രമിച്ചില്ലായെങ്കിൽ ശക്തമായ ജനകീയ രോഷം നേരിടേണ്ടിവരുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ക്രിമിനലുകളെ മനോരോഗികളും മദ്യത്തിന്റെ ലഹരിയിൽ ചെയ്തതാണെന്ന് പറഞ്ഞ് നിസാരവല്കരിക്കാൻ ശ്രമിക്കരുത്.
Post a Comment