എസ്.കെ.എസ്.എസ്.എഫ്. ശാക്തീകരണ പ്രചാരണത്തിന് തുടക്കമായി
കാസർകോട് (www.truenewsmalayalam.com): എന്റെ യൂണിറ്റ് എന്റെ അഭിമാനം എന്ന പേരിൽ എസ്.കെ.എസ്.എസ്.എഫ്. സംഘടനാ ശാക്തീകരണ പ്രചാരണത്തിന് ജില്ലയിൽ തുടക്കംകുറിച്ചു.
250-ഓളം ശാഖകളിൽ കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർത്ത് ജില്ലാ നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന രീതിയിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം കടമ്പാറിൽ ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് നിർവഹിച്ചു. ഇസ്മായിൽ അസ്ഹരി ബാളിയൂർ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഷ്താഖ് ദാരിമി, കജെ മുഹമ്മദ് ഫൈസി, ഇസ്മായിൽ അസ്ഹരി, റസാഖ് അസ്ഹരി, ഫാറൂഖ് മൗലവി, റൗഫ് ഫൈസി, സ്വാലിഹ് ഹുദവി, അബ്ദുൽ റഹ്‌മാൻ ഹാജി, അദ്ദു ഹാജി എന്നിവർ സംസാരിച്ചു.
Post a Comment