ആള്‍ക്കൂട്ട കൊലപാതകം: പ്രതികളെ ഉടന്‍ പിടികൂടണം - പി.ഡി.പി
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ഒരുപറ്റം ആളുകള്‍ മൃഗീയമായി അടിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് റഫീഖ് (48 വയസ്സ്) കൊലയാളി സംഘത്തെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് ഇന്‍ചാര്‍ജും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.എം. സുബൈര്‍ പടുപ്പ് ആവശ്യപ്പെട്ടു.
ജനങ്ങള്‍ നോക്കിനില്‍ക്കെ കെട്ടിടങ്ങളിലും, പോലീസുമൊക്കെ സ്ഥാപിച്ചിട്ടുള്ള സി.സി ക്യാമറകള്‍ക്ക് താഴെ നിന്നുകൊണ്ട് പരസ്യമായി ഒരു വ്യക്തിയെ കൊലപ്പെടുത്തിയിട്ട് ആ സംഘത്തെ കണ്ടെത്താന്‍ താമസിക്കുന്നത് കൂടുതല്‍ ദുരൂഹതയുണ്ടാക്കുകയാണെന്ന് സുബൈര്‍ കൂട്ടിച്ചേര്‍ത്തു. അക്രമിസംഘത്തെ കണ്ട ജനങ്ങള്‍ സി.സി ക്യാമറ പരിശോധിച്ചാല്‍ ഈ സംഭവങ്ങളെല്ലാം പോലീസിനു വ്യക്തമാകും. അക്രമികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അറസ്റ്റ് ചെയ്തില്ലായെങ്കില്‍ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങുമെന്ന് പി.ഡി.പി നേതാക്കളായ ജില്ലാ പ്രസിഡന്‍റ് ഇന്‍ ചാര്‍ജ് സുബൈര്‍ പടുപ്പ്, ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment