JHL

JHL

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം മുന്നണികൾ മഅദനിയെ മാതൃകയാക്കണം : പിഡിപി

കുമ്പള: താൽക്കാലികമായ അധികാരത്തിനുവേണ്ടി രാജ്യത്തിന്റെ ശത്രുക്കളായ സംഘപരിവാർ ഫാസിസ്റ്റ് ശക്തികളുമായി കൂട്ടുകൂടുന്ന മുന്നണികൾ  ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം വഹിച്ചതിന്റെ പേരിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ജയിലുകളിലും ജയിൽ സമാനമായ നാലു ചുമരുകൾകകത്ത് പാർപ്പിച്ച അതിക്രൂരമായി  പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ഫാസിസ്റ്റുകളുമായി യാതൊരുവിധ സന്ധിക്കും തയ്യാറാവാതെ ഇന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്ന അബ്ദുൾനാസർ മദനിയെ മുന്നണികൾ മാതൃകയാക്കണമെന്ന്  പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്തിൽ  ഫാസിസ്റ്റുകളും ആയി കൂടിച്ചേർന്ന് അധികാരത്തിലെത്താൻ കാണിക്കുന്ന ആവേശം വികസനകാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ കുമ്പള ടൗണിൽ വികസന മുരടിപ്പ് ഉണ്ടാവില്ലായിരുന്നു എന്നു  യോഗം വിലയിരുത്തി. കുമ്പള ടൗണിൽ  കുടിവെള്ളത്തിനു ഉള്ള ഒരു സംവിധാനമോ മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനമോ ടോയ്ലറ്റ്സംവിധാനമോ  ഇല്ലാതെ കുമ്പളയിലെ വ്യാപാരികളും കുമ്പള ടൗണിൽ എത്തുന്ന ജനങ്ങളും പൊറിതി മുട്ടുമ്പോൾ  പഞ്ചായത്ത് അധികൃതർ യാതൊരുവിധ കുലുക്കവുമില്ല. പുതുതായി അധികാരമേറ്റെടുത്തവർ വളരെ അടിയന്തരമായി ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.  സാദിക്ക് മുളിയടക്ക അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊടിയമ്മ . അലി  കൊടിയമ്മ, അബ്ബാസ്, ബഷീർ കാജലം,MA കളത്തൂർ, അഷറഫ് മുളിയടുക്ക സൈഫു മൊഗ്രാൽ,അസീസ് കുട്ട്യാലം,  തുടങ്ങിയവർ പ്രസംഗിച്ചു. അഷ്‌റഫ് ബദ്‌രിയനഗർ സ്വാഗതവും  Kk അബ്ദുല്ലകുഞ്ഞി നന്ദിയും പറഞ്ഞു.

No comments