JHL

JHL

മണൽലോറിയെ പിന്തുടർന്ന പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

പടന്ന(www.truenewsmalayalam.com 19 JANUARY 2021) : പോലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെ മണൽലോറിയെ പിന്തുടർന്ന പോലീസ് വാഹനം വൈദ്യുതത്തൂണിലിടിച്ചു. പടന്ന സഹകരണ ബാങ്കിനു സമീപം തിങ്കളാഴ്ച പുലർച്ചെ ഒന്നരമണിയോടെയാണ് അപകടം. ഓരി ഭാഗത്തുനിന്ന് മണൽ കയറ്റിവന്ന ലോറിയെ പിന്തുടരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചത്. ഇരുമ്പ് തൂൺ തകർത്ത് മുന്നോട്ടുപോയ വാഹനത്തിന് വലിയതോതിൽ കേടുപറ്റിയെങ്കിലും ആർക്കും പരിക്കേറ്റില്ല. പഞ്ചായത്തിന്റെ തീരപ്രദേശങ്ങളായ ഓരി, വടക്കേപ്പുറം, മാച്ചിക്കാട്, ആയിറ്റി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് രാത്രി നടക്കുന്ന അനധികൃത മണൽക്കടത്ത് തടയുന്നതിന്റെ ഭാഗമായായിരുന്നു ചന്തേര പോലീസിന്റെ പരിശോധന.

No comments